യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
പ്രമുഖ പൊതു മേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഫോറെക്സ് ഓഫീസര്‍, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍: 100
സെപ്ഷ്യലിസ്റ്റ് ഓഫീസര്‍ ഗ്രേഡ് II വിഭാഗത്തില്‍ പെടുന്ന ഒഴിവുകളാണിത്.
ഓണ്‍ ലൈന്‍ വഴി ആണ് അപേക്ഷിക്കേണ്ടത്.
ഫോറെക്സ് ഓഫീസര്‍-50(ജനറല്‍-25, ഒ.ബി.സി-14, എസ്.സി-8, എസ്.ടി-3)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/പി.ജി ഫിനാന്‍സില്‍ സ്പെശ്യലൈസേഷനോടെ എം.ബി.എ/പി.ജി.ഡി.ബി.എം യോഗ്യത നേടിയവര്‍ക്കും ഐ.ഐ.ബി.എഫ് നടത്തുന്ന ഫോറിന് എക്സ്ചേഞ്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന ഉണ്ട്.
പൊതു മേഖല/സ്വകാര്യ മേഖല ബാങ്കുകളിലെ വിദേശനാണ്യവിനിമയ വിഭാഗത്തില്‍ സ്കെയില്‍ വണ്‍ ഓഫീസറായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
പ്രായം: 23-32 വയസ്.
ശമ്പളം: 31705 -45950 രൂപ
ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍-50(ജനറല്‍-26, ഒ.ബി.സി-13, എസ്.സി-7, എസ്.ടി-4)
യോഗ്യത: ഫിനാന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കൊമേഴ്സ് വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം./പി.ജി ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനോടെ എം.ബി.എ/പി.ജി.ഡി.ബി.എം യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന ഉണ്ട്.
പൊതുമേഖല/സ്വകാര്യ മേഖല ബാങ്കുകളിലെ ട്രഷറി വിഭാഗത്തില്‍ ഓഫീസറായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
പ്രായം: 23 -32 വയസ്.
ശമ്പളം: 34705 -45950 രൂപ
20.12.2017 അടിസ്ഥാനമാക്കി ആണ് പ്രായം കണക്കാക്കുക.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.unionbankofindia.co.in
അപേക്ഷ അയക്കേണ്ട അവസാന തീയതി: ജനുവരി 13