എം ബി എ പഠിക്കാൻ

Share:

ഇ​ൻ​ഡോ​റി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം (ഐ​പി​എം) പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു എം ബി എ പഠിക്കാൻ സൗകര്യം ഒരുക്കുന്നു.മു​ന്നി​ൽ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ൻ​ഡോ​ർ ഐ​ഐ​എം . 2011ലാ​ണ് ആ​ദ്യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​ത്. 2016 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ബാ​ച്ചി​ലെ മി​ടു​ക്ക​ർക്കു മിക​ച്ച പ്ലേ​സ്മെ​ന്‍റ് ല​ഭി​ച്ച​ത് കോ​ഴ്സി​ന്‍റെ മി​ക​വി​നു തെ​ളി​വാ​യി.

തു​ട​ക്ക​ത്തി​ലേ സ്പെ​ഷ​ലൈ​സേ​ഷ​നി​ലേ​ക്കു പോ​കു​ന്ന പ​രമ്പരാ​ഗ​ത രീ​തി വി​ട്ട് മാ​ന​വി​ക വി​ഷ​യ​ങ്ങ​ളും സാ​മൂ​ഹ്യ ശാ​സ്ത്ര പാ​ഠ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പാ​ഠ്യ പ​ദ്ധ​തി​യാ​ണു കോ​ഴ്സി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ക​രി​ക്കു​ല​ത്തി​ൽ ഇ​ടം​ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ മൂ​ന്നു വ​ർ​ഷം ഇ​ങ്ങ​നെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലൂ​ടെ നീ​ങ്ങു​ന്ന പ​ഠ​നം അ​വ​സാ​ന ര​ണ്ടു വ​ർ​ഷം ഐ​ഐ​എ​മ്മി​ന്‍റെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മി​ന്‍റെ രീ​തി​യി​ലെ​ത്തും.
പ​ഠ​ന​കാ​ല​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു മാ​ത്ര​മേ പ്ര​മോ​ഷ​ൻ ലഭിക്കുക​യു​ള്ളു. അ​ഞ്ചു വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ബി​രു​ദം ന​ൽ​കും.

അ​ഞ്ചു വ​ർ​ഷ​ത്തെ കോ​ഴ്സ് 15 ടേം ​ആ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്നു.
ഒ​രു ടേം ​മൂ​ന്നു മാ​സ​മാ​ണ്. കോ​ഴ്സി​ന്‍റെ 40 ശ​ത​മാ​നം മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ലോ​ജി​ക്, കം​പ്യു​ട്ട​ർ സ​യ​ൻ​സ്, ലി​റ്റ​റേ​ച്ച​ർ, ഫി​ലോ​സ​ഫി, സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, ഹി​സ്റ്റ​റി, നാ​ച്വ​റ​ൽ സ​യ​ൻ​സ്, ക​ല, സോ​ഫ്റ്റ് സ്കി​ൽ​സ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.
ര​ണ്ടാം മൊ​ഡ്യൂ​ളി​ലാ​ണു ശ​രി​ക്കു​ള്ള മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ങ്ങ​ളാ​യ അ​ക്കൗ​ണ്ടിം​ഗ്, ഫി​നാ​ൻ​സ്, ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ ബി​ഹേ​വി​യ​ർ, ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ്, ഇ​ക്ക​ണോ​മി​ക്സ്, മാ​ർ​ക്ക​റ്റിം​ഗ്, ഐ​ടി, ക​മ്യൂ​ണി​ക്കേ​ഷ​ൻ, ലീ​ഗ​ൽ ആ​സ്പ​ക്ട്സ് ഓ​ഫ് ബി​സി​ന​സ്, എ​ത്തി​ക്സ്, കോ​ർ​പ​റേ​റ്റ് ഗ​വേ​ണ​ൻ​സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ര​ിക്കു​ന്ന​ത്. കൂ​ടാ​തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

യോ​ഗ്യ​ത

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ 60 ശ​ത​മാ​നം (സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്) മാ​ർ​ക്കു നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​രാ​യ​വ​രെ അ​ഭി​രു​ചി പ​രീ​ക്ഷ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും 2018 ജൂ​ണ്‍ 30നു​മു​ന്പ് ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
പ്രാ​യം 2018 ജൂ​ലൈ 30നു 20 ​വ​യ​സ് ക​വി​യ​രു​ത്.

ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്, റി​ട്ട​ണ്‍ എ​ബി​ലി​റ്റി ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
മേ​യ് 11നാ​ണ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടു​മാ​ണു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി- എം​സി​ക്യു, ക്വാ​ണ്ടി​റ്റേ​റ്റീ​വ് എ​ബി​ലി​റ്റി-​ഷോ​ർ​ട്ട് ആ​ൻ​സ​ർ, വെ​ർ​ബ​ൽ എ​ബി​ലി​റ്റി-​എം​സി​ക്യു എ​ന്നി​വ​യി​ൽ 40 ചോ​ദ്യ​ങ്ങ​ൾ വീ​തം ഉ​ൾ​പ്പെ​ടു​ത്തി 120 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്. ശ​രി ഉ​ത്ത​ര​ത്തി​ന് നാ​ല് മാ​ർ​ക്ക്. തെ​റ്റി​ന് ഒ​രു മാ​ർ​ക്ക് കു​റ​യ്ക്കും.ഇ​തി​ൽ നി​ന്നും ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കും ഇ​ന്‍റ​ർ​വ്യു​വി​നും ക്ഷ​ണി​ക്കും. ആ​കെ 120 സീ​റ്റു​ക​ളാ​ണു​ള്ള​ത്.
കോ​ഴ്സി​ന്‍റെ ആ​ദ്യ മൂ​ന്നു വ​ർ​ഷം പ്ര​തി​വ​ർ​ഷം 4,00,000 രൂ​പ​യാ​ണു ഫീ​സ്. തു​ട​ർ​ന്നു​ള്ള കാ​ല​യ​ള​വി​ൽ ഐ​ഐ​എ​മ്മി​ന്‍റെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മി​നു​ള്ള ഫീ​സ് ന​ൽ​ക​ണം.
ഏ​പ്രി​ൽ 18ന​കം അ​പേ​ക്ഷി​ക്ക​ണം. 3000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1500 രൂ​പ. കൂടുതൽ വിവരങ്ങൾക്ക്: www.iimidr.ac.in ഫോൺ :0731 2439686/687.

ഫാ​മി​ലി ബി​സി​ന​സി​ൽ എം​ബി​എ

ക​ൽ​പ്പി​ത സ​ർ​വ​കലാ​ശാല പ​ദ​വി​യു​ള്ള ന​ർ​സി മോ​ൻ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​വീ​ണ്‍ ദ​ലാ​ൽ സ്കൂ​ൾ ഓ​ഫ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ് ഫാ​മി​ലി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന ഫാ​മി​ലി ബി​സി​ന​സ് പ്രോ​ഗ്രാ​മാ​ണ് മ​റ്റൊ​രു ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ.
അ​ഞ്ചു വ​ർ​ഷ​ത്തെ കോ​ഴ്സി​ന് പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ആ​കെ 60 സീ​റ്റു​ക​ൾ.
ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഓ​ണ്‍​ലൈ​നാ​യി മേ​യ് 13ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 3000 രൂ​പ. കൂടുതൽ വിവരങ്ങൾക്ക് : www.nmims.edu

യുജിഎടി മെയ് 12-നു

​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ കോ​ഴ്സ് അ​ഡ്മി​ഷ​ന് ഓ​ൾ ഇ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​ണ് അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (യു​ജി​എ​ടി). ഇ​ന്‍റഗ്രേ​റ്റ​ഡ് എം​ബി​എ, ബി​ബി​എ, ബി​സി​എ, ബി​എ​ച്ച്എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള തു​ല്യ​താ പ​രീ​ക്ഷ​യാ​ണ് യു​ജി​എ​ടി. പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​ജി​എ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.
ഇ​ക്കൊ​ല്ല​ത്തെ യു​ജി​എ​ടി മേ​യ് 12 നാ​ണ്. പേ​പ്പ​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ മാ​ത്ര​മാ​ണു​ള്ള​ത്. മേ​യ് നാ​ലി​ന​കം അ​പേ​ക്ഷി​ക്ക​ണം. 650 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. 58 സ്ഥാ​പ​ന​ങ്ങ​ൾ യു​ജി​എ​ടി സ്കോ​ർ അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ന്യൂ​ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ഫോ​ണ്‍:011 24645100, 43128100. വെ​ബ്സൈ​റ്റ്: https:// apps.aima.in/ugat2018.

ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി

അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​പി. ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സ്കൂ​ൾ ന​ട​ത്തു​ന്ന ഇ​ന്‍റഗ്രേ​റ്റ​ഡ് എം​ബി​എ പ്രോ​ഗ്രാ​മി​ന് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു​വാ​ണ് യോ​ഗ്യ​ത. യു​ജി​എ​ടി​ക്കു പു​റ​മേ ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കും. ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ.
3.50 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സ് ഫീ​സ്.
മേ​യ് 31ന​കം അ​പേ​ക്ഷി​ക്ക​ണം.
ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ൽ 120 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് ജെ​സാ​റ്റ്. ഇം​ഗ്ലീ​ഷ് വെ​ർ​ബ​ൽ എ​ബി​ലി​റ്റി, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് എ​ന്നി​വി​യി​ൽ നി​ന്നും 40 മാ​ർ​ക്കി​ന്‍റെ വീ​തം ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.
മാ​തൃ​കാ ചോ​ദ്യ പേ​പ്പ​ർ വെ​ബ് സൈ​റ്റി​ലു​ണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ഫോ​ണ്‍:18001234343, 911303057888. വെ​ബ്സൈ​റ്റ്: http://www.jgbs.edu.in/bbaadmissions

Share: