ലഹരി വര്‍ജ്ജന ബോധവൽക്കരണം : കൗണ്‍സലര്‍മാരെ ആവശ്യമുണ്ട്

Share:

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന ലഹരി വിമുക്തിക്കായുള്ള കൗണ്‍സലിംഗ് കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കും.

എം.എസ്.ഡബ്ലിയു (മെഡിക്കല്‍ ആന്റ് സൈക്യാട്രി),വിദ്യാഭ്യാസയോഗ്യതയ്‌ക്കൊപ്പം ഈ മേഖലയില്‍ കൗണ്‍സലറായി പ്രവര്‍ത്തിച്ച രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിചയം എന്നിവ ഉണ്ടാവണം.

പ്രായം 45 വയസിനുതാഴെ.

താല്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തി, എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, നന്ദാവനം, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ആഗസ്റ്റ് 25 നു മുന്‍പ് അയക്കണം.

അപേക്ഷാ ഫാറവും വിശദവിവരങ്ങളും www.keralaexcise.gov.in ല്‍ ലഭ്യമാണ്.

Share: