തൊഴിൽ തർക്കം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കേസുകള്‍ പരിഗണിക്കും
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ആഗസ്റ്റ് ഒന്ന്, 22 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 29ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി ഹാളിലും 17, 18 തീയതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 25ന് കാസര്‍കോഡ് ജില്ലാ ലേബര്‍ ഓഫീസിലും രണ്ട്, മൂന്ന്, നാല്, ഒന്‍പത്, 10, 11 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും വിചാരണ ചെയ്യും.
ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി പ്രജിത്ത്, ആഗസ്റ്റ് മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 22ന് മൂവാറ്റുപ്പുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 29ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക, എംപ്ലോയീസ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യും.