പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ്

ഭീകരാക്രമണങ്ങളിലോ നക്സൽ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്കായുള്ള പ്രധാനമന്ത്രിയുടെ, 2026-27 അധ്യയനവർഷത്തേയ്ക്കുള്ള സ്കോളർഷിപ്പ് പദ്ധതി (PMSS) യിലേയ്ക്ക് അപേക്ഷിക്കുന്നതിനുളള സമയപരിധി നവംബർ 30 വരെ നീട്ടി.
വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും അർഹരായ മക്കൾക്കും/ആശ്രിതർക്കും അപേക്ഷിക്കാം.
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP- www.scholarship.gov.in മുഖാന്തിരം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിവരങ്ങൾക്ക്: www.keralapolice.gov.in
പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് The Secretary to the Chairman, WARB, MHA, 8th Floor, NDCC-II Building, Jai Singh Road, New Delhi-110001, Telephone No: 011-23438111E-Mail ID:secywarb-mha@nic.in എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.






