കരാർ നിയമനം

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യു ഓഫീസർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസി. എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അതത് തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ഒക്ടോബർ 26 വൈകിട്ട് 5ന് മുൻപ് ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം 10 വിലാസത്തിൽ അപേക്ഷിക്കണം.
വിവരങ്ങൾക്ക്: 2722748, www.trida.kerala.gov.in, tridasecretary@gmail.com






