യൂണിവേഴ്‌സിറ്റി എൻജിനീയർ

Share:

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി എൻജിനീയറെ നിയമിക്കുന്നു.

ജനുവരി അഞ്ച് ഉച്ചയ്ക്ക് രണ്ടിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക്-ഇൻ-ഇന്റർവ്യു നടക്കും.

വേതനം പ്രതിമാസം 40,000 രൂപ.

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിലുള്ള ബിരുദവും, ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എക്‌സിക്യുട്ടീവ് എൻജിനീയർ തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്തിരുന്ന 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സർവീസിൽ നിന്നും വിരമിച്ച 60 വയസ്സിൽ കൂടാതെയുള്ളവർക്കും പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും, ബയോഡാറ്റയും സഹിതം സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണം. വിശദവിവരങ്ങൾ www.ssus.ac.in ൽ ലഭ്യമാണ്

Tagsenggr
Share: