വെറ്ററിനറി ഡോക്ടർ കരാർ നിയമനം

Share:

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ പി.ജി, യു.ജി വെറ്ററിനറി സർജൻ തസ്തികകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് കട്ടപ്പന ബ്ലോക്കിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പി ജി വെറ്ററിനറി സർജൻ തസ്തികയിൽ MVSC (Surgery) & വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള വെറ്ററിനറി ഡോക്ടർമാരെയും ഇവരുടെ അഭാവത്തിൽ Bvsc & AH ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും, World Veterinary Service (WVS) Training Certificate ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരെയും യു.ജി വെറ്ററിനറി സർജൻ, മൊബൈൽ വെറ്ററിനറി യൂണിറ്റ് വെറ്ററിനറി സർജൻ തസ്തികകളിൽ Bvsc & AH ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം.

ഉദ്യോഗാർഥികൾ ഒക്ടോബർ 17 രാവിലെ 11 ന് പൂർണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. ഉദ്യോഗാർഥികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും.

Share: