ഭിന്നശേഷിക്കാർക്ക് അവസരം

Share:

തിരുവനന്തപുരം: ഒരു കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) സംവരണം ചെയ്തിട്ടുളള (താത്കാലികം) ടെക്‌നിക്കൽ അസിസ്റ്റന്റ് എക്‌സ്‌റേ ഒഴിവുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി / തത്തുല്യം, അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കോളേജ്/ഗവ.അംഗീകൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റേഡിയോഗ്രാഫർ ആയുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്.

ശമ്പളം: 19000-43600

വയസ്സ്: 18-41 (നിയമാനുസൃത വയസ്സിളവ്)
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30നകം ഏറ്റവും അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

Share: