പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻറ്

തിരുഃ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 വയസ് കവിയരുത്.
ഇ-മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in മുഖേന സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. വിശദവിവരങ്ങൾ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.






