ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റ് ഒഴിവ്

Share:

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനകാലയളവില്‍ ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം പരിശീലനവും കോഴ്‌സിന്റെ ഭാഗമാണ്.

27 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി സെന്ററില്‍ നേരിട്ടെത്തി സെപ്റ്റംബര്‍ 28 നു മുന്‍പായി പ്രവേശനം നേടാം.

വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002.

ഫോണ്‍: 9746798082, 8137969292.

Share: