ഗസ്റ്റ് അദ്ധ്യാപക നിയമനം

വയനാട് : ദ്വാരകയിലെ മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിൽ കംപ്യൂട്ടർ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ലെക്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനക്കിൽ നിയമനം നടത്തുന്നു.
കംപ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് ജൂൺ 11 രാവിലെ 10നും സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് ജൂൺ 12 രാവിലെ 10നും കോളേജ് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.
ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.
താത്പര്യമുള്ളവർ അസൽ രേഖകളുമായി എത്തിച്ചേരണം.
ഫോൺ: 04935 293024.






