സൈക്കോളജിസ്റ്റ് നിയമനം

വയനാട് : മാനന്തവാടി ഗവ. കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന തൃശ്ശിലേരി റൂസ ഗവ. മോഡൽ ഡിഗ്രി കോളേജിൽ ജീവനി കോളേജ് സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ എട്ട് ഉച്ചയ്ക്ക് 12ന് കോളേജിൽ അഭിമുഖത്തിന് ഹാജരാവണം.
ഫോൺ: 9496704769.






