എം.ബി.എ സ്പോട്ട് അഡ്മിഷൻ

തിരുഃ സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ (കിക്മയിൽ) 2025-27 എം.ബി.എ ബാച്ചിലേക്ക് എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ളതിൽ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്ക് ജൂൺ 30 ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും.
അർഹരായ വിദ്യാർഥികൾക്ക് അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9188001600
വെബ്സൈറ്റ്: www.kicma.ac.in






