എഞ്ചിനീയറിംഗ് ഒഴിവുകൾ

Share:

കൊല്ലം : അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍: (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍)
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ത്രിവത്സര ഡിപ്ലോമ.

ട്രേഡ്‌സ്മാന്‍: മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍)
യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/തത്തുല്യം.

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ രണ്ട് രാവിലെ 10.30-ന് നടത്തുന്ന എഴുത്തുപരീക്ഷ / അഭിമുഖത്തിന് പങ്കെടുക്കണം.

വിവരങ്ങള്‍ക്ക്: www.cea.ac.in ഫോണ്‍ – 8547005100.

Share: