കെ.എസ്.ഇ.ബിയില്‍ 1486 ഒഴിവുകൾ

Share:

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ വ്യവസ്ഥകള്‍ക്ക് വിധേയമായി പെറ്റി കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്സ് ആയി ജോലി ചെയ്ത/ചെയ്തു വരുന്നവര്‍ക്ക് മസ്ദൂര്‍ ആയി നിയമനം നല്കുന്നതിലേക്കായുള്ള യോഗ്യതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു . ഈ വിഭാഗത്തില്‍പ്പെട്ടവരും 15.12.2004 ൽ പാലക്കാട് ഇന്‍ഡസ്ട്രിയൽ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലും തുടര്‍ന്ന്‍ ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിച്ചും തിരുവനന്തപുരം ലേബർ കമ്മീഷണർ തയ്യാറാക്കിയിട്ടുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

  1. വകുപ്പ്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്
  2. ഉദ്യോഗപ്പേര്: മസ്ദൂര്‍ (ഇലക്‌ട്രിസിറ്റി വര്‍ക്കര്‍)
  3. ശമ്പളം: 4990-7435 (PR)
  4. ഒഴിവുകളുടെ എണ്ണം: ജില്ല അടിസ്ഥാനത്തില്‍

തിരുവനന്തപുരം: 133, കൊല്ലം: 111, പത്തനംതിട്ട: 74, ആലപ്പുഴ: 77, കോട്ടയം: 109, ഇടുക്കി: 42, എറണാകുളം: 158, തൃശ്ശൂര്‍: 188, പാലക്കാട്:130, മലപ്പുറം: 135, കോഴിക്കോട്: 112, വയനാട്:23, കണ്ണൂര്‍: 142, കാസര്‍ഗോഡ്‌: 52

KPSC യുടെ  ജില്ല ഓഫീസുകളിൽ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌-10-2017.

അപേക്ഷയുടെ മാതൃകക്കും വിശദവിവരങ്ങള്‍ക്കും www.keralapsc.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: