ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട് :ഗവ. വിക്ടോറിയ കോളേജില്‍ സൈക്കോളജി വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്്.
യു ജി സി നെറ്റ് യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. അവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയിട്ടുള്ളവരെയും പരിഗണിക്കുന്നതാണ്.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 22ന് രാവിലെ 10 ന് കോളേജില്‍ എത്തിച്ചേരണം.
ഇൻറര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുമ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍ : 0491 2576773.