മെഡിക്കൽ ഓഫീസർ: വാക് ഇൻ ഇൻ്റർവ്യൂ
എറണാകുളം: ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇ൯-ഇ൯്റർവ്യൂ നടത്തുന്നു.
ഇൻറ്ർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള എം.ബി.ബി.എസ്. ഡിഗ്രിയും, റ്റി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ cru.czims@kerala.gov.in ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ നവംബർ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തുന്ന സ്ഥലവും, സമയവും, തീയതിയും ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കും.
പ്രതിമാസ ശമ്പളം : 57525 രൂപ.