സി ഐ എസ് എഫ് : 1130 കോൺസ്റ്റബിൾ/ഫയർ ഒഴിവുകൾ
കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സസിൽ (CISF) കോൺസ്റ്റബിൾ/ഫയർ തസ്തികയിൽ 1130 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അവസരം. കേരളത്തിൽ 37 ഒഴിവുകളാണുള്ളത് .
സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു സയൻസ് ജയം/തത്തുല്യം. പട്ടികവിഭാഗത്തിന് 5, ഒബിസി, വിമുക്തഭടന്മാർ എന്നിവർക്ക് 3 വർഷം വീതം ഇളവ്. മറ്റ് അർഹരായവർക്കു നിയമാനുസൃത ഇളവ്.
ശമ്പളം: 21,700
ശാരീരിക യോഗ്യത: ഉയരം: 170 സെമീ (എസ്ടിക്ക്: 162.5 സെമീ), നെഞ്ചളവ്: 80-85 സെമീ (എസ്ടിക്ക്: 77-82 സെമീ), തൂക്കം: ആനുപാതികം.
തെരഞ്ഞെടുപ്പ്: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന. ശാരീരികക്ഷമതാ പരിശോധനയിൽ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം ഉണ്ടാകും.
അപേക്ഷാഫീസ്: 100. പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: https://cisfrectt.cisf. gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട്ട്സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം.
വിവരങ്ങൾ https://cisfrectt.cisf.gov.in എന്ന സൈറ്റിൽ