മറൈന്‍ഫിറ്റര്‍ കോഴ്സ് സൗജന്യമായി പഠിക്കാം

Share:

എറണാകുളം : കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ കോഴ്സുകള്‍ 2020ലോ അതിന് ശേഷമോ പാസായ കുട്ടികള്‍ക്കാണ് അവസരം.

ആറുമാസ കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂര്‍ ഗവണ്മെൻറ് പോളിടെക്ക്‌നിക്ക് കോളേജിലും തുടര്‍ന്നുള്ള 4 മാസം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കാമ്പസിലുമാണ് പരിശീലനം. ആറുമാസം ഓണ്‍ ജോബ് ട്രെയ്നിങ്ങും ഉണ്ടയിരിക്കും.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ പരിശീലന/ഓണ്‍ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്‌റ്റൈപ്പൻറ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

14514/ രൂപയാണ് ഫീസ്.

ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികള്‍ക്ക് 100% ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പോട് കൂടി സൗജന്യമായി പഠിക്കാന്‍ കഴിയും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.asapkerala.gov.in എന്ന വെബ്സൈറ്റിലോ 7736925907/9495999688 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി: ഓഗസ്റ്റ് 25.

Share: