ഇൻറേൺഷിപ്പിന് അവസരം

തിരുഃ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ഇൻറേൺഷിപ്പിന് അവസരം. മീഡിയ സ്റ്റഡീസ്, മാസ്സ് കമ്മ്യൂണിക്കേഷൻ, ജേണലിസം എന്നിവയിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.
എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ( https://asapkerala.gov.in/) മുഖാന്തിരം ജൂലൈ 17 നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.





