അസാപ് കേരള: അപേക്ഷ ക്ഷണിച്ചു

മലപ്പുറം : അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് & മൊബൈല്‍, വെയര്‍ഹൗസ് എക്സിക്യൂട്ടീവ്, ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍, എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് & മൊബൈല്‍ എന്നീ തസ്തികകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സയന്‍സ് എന്നിവയില്‍ ബിരുദവും വെബ് &മൊബൈല്‍ രംഗത്ത് രണ്ടു വര്‍ഷത്തെ വ്യവസായ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് തസ്തികകളിലേക്ക് സയന്‍സ്/ഇലക്ട്രോണിക്‌സ്/ ടെലികോം/ ഐ.ടി./ അനുബന്ധ വിഷയങ്ങളില്‍ ബിരുദവും ആക്ടീവ് നെറ്റ് വര്‍ക്ക്/ഐ ഒ ടി ഡൊമെയ്ന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ വ്യവസായ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്ലസ് ടു പാസായ വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയമുള്ളവര്‍ക്ക് വെയര്‍ഹൗസ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും ഇലക്ട്രോണിക്‌സ്/എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദവും ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയമുള്ളവര്‍ക്ക് ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ csppandikkad@asapkerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേയ്ക്ക് ബയോഡാറ്റ അയക്കണം.
ഫോണ്‍ 9495999704.




