റസിഡൻഷ്യൽ ടീച്ചർ

Share:

കണ്ണൂർ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്-ഇൻ ഇൻറർവ്യു നടത്തും.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 14 ന് രാവിലെ 11 ന് കണ്ണൂർ സി.ഡി ഓഫീസിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം.
യോഗ്യത: ബിരുദവും ബി.എഡും
പ്രായം : 25 വയസ് പൂർത്തിയായിരിക്കണം.
ഹോണറേറിയം: പ്രതിമാസം 11000 രൂപ
കൂടുതൽ വിവരങ്ങൾക്ക്: കേരള മഹിള സമഖ്യ സൊസൈറ്റി, ഉരുവച്ചാൽ. പി.ഒ, മട്ടന്നൂർ, കണ്ണൂർ – 670702, ഫോൺ: 0490-2478022, 8547366336, 9744885426.

Share: