കേന്ദ്ര സേനയിൽ അസിസ്റ്റന്റ് കമൻഡന്റ് : 506 ഒഴിവുകൾ
കേന്ദ്ര സായുധ പോലീസ് സേനകളിൽ അസിസ്റ്റന്റ് കമൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 506 ഒഴിവുകളാണുള്ളത് . ഓഗസ്റ്റ് നാലിനു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്.
ഒഴിവ്: ബിഎസ്എഫ്-186, സിആർപിഎ ഫ്-120, സിഐഎസ്എഫ്-100, ഐടിബിപി-58, എസ്എസ്ബി-42.
പ്രായം: 2024 ഓഗസ്റ്റ് ഒന്നിന് 20-25. (സംവരണ വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ് ലഭിക്കും )
യോഗ്യത: ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം.
ശാരീരിക യോഗ്യത, കാഴ്ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ സ്റ്റാൻഡാർഡ്സ് ടെസ്റ്റ്, ഇന്റർവ്യൂ/പഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ.
എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
ഫീസ്: 200 രൂപ.
എസ്ബിഐ ശാഖയിൽ നേരിട്ടോ ഓണ്‍ലൈനായോ അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനിൽ അപേക്ഷിക്കണം.
ഓണ്‍ലൈൻ അപേക്ഷ മേയ് 14 വരെ സ്വീകരിക്കും.
വിശദ വിവരങ്ങൾക്ക് : www.upsc.gov.in