സെക്യൂരിറ്റി മാനേജര്‍
സെക്യൂരിറ്റി മാനേജര്‍ തസ്തികയിൽ നിയമിക്കുന്നതിന് ന്യൂഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്, മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡില്‍ മാനേജ്മെന്റ്ല ഗ്രേഡ് സ്കെയില്‍ II വിഭാഗത്തില്‍ പെടുന്ന തസ്തികയാണിത്.
യോഗ്യത:
• ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
• ആർമി / നേവി/ എയര്‍ ഫോഴ്സ് വിഭാഗങ്ങളില്‍ ഏതിലെങ്കിലും ഓഫീസര്‍ തസ്തികയില്‍ അഞ്ചു വര്ഷവത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കില്‍
• പോലീസ്/പാരമിലിട്ടറി/ കേന്ദ്ര പോലീസ് സേനകളിൽ ഏതെങ്കിലും അസിസ്റ്റൻറ് കമാണ്ടണ്ട് തസ്തികയില്‍ കുറയാതെയുള്ള 5വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 1/1/2017 ല്‍ 21 -35 വയസ്സ്, എസ്. സി, എസ്. ടി. വിഭാഗക്കാര്‍ക്ക് 5ഉം ഒ. ബി. സി. ക്കാര്‍ക്ക് 3 ഉം വര്ഷയത്തെ ഇളവ് ലഭിക്കും.
ശമ്പളം:- 31705 – 45950 രൂപ
അപേക്ഷാ ഫീസ്:
300 രൂപ , എസ്. സി., എസ്. ടി വിഭാഗക്കാര്‍ക്ക് 50 രൂപ. പി. എന്‍. ബി വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഏതെങ്കിലും ശാഖയില്‍ ഫീസ് അടക്കാം.
അപേക്ഷ www.pnb.india.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൌൺ ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്പീഡ് പോസ്റ്റ്/ രെജിസ്റ്റർ ആയോ അയക്കണം.
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 6 / 2017
ഫീസ് അടക്കേണ്ട അവസാന തീയതി: മെയ് 1 / 2017
( പൂരിപ്പിച്ച അപേക്ഷയുടെയും ക്യാഷ് വൌച്ചറിന്റെയും പകര്‍പ്പ് അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാക്കേണ്ടതാണ് )
കൂടുതൽ വിവരങ്ങൾ www.pnb.india.in എന്ന വെബ്സൈറ്റില്‍