പ്രൊമോട്ടര്‍മാരുടെ ഒഴിവ്; കൂടിക്കാഴ്ച 29-ന്

Share:

എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസ്സുകളില്‍ പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിച്ചവരുമായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 29-ന് രാവിലെ 10 -ന് കോതമംഗലം, കൂവപ്പടി, മൂവാറ്റുപുഴ, അങ്കമാലി, പാറക്കടവ്, പള്ളുരുത്തി ബ്ലോക്ക്/മുനിസിപ്പാലിറ്റികള്‍ക്കും ഉച്ചയ്ക്കുശേഷം രണ്ടിന് വൈപ്പിന്‍, പാമ്പാക്കുട, ആലങ്ങാട്, വാഴക്കുളം, മുളന്തുരുത്തി, വടവുകോട്, ഇടപ്പള്ളി, കളമശ്ശേരി ബ്ലോക്ക്/മുനിസിപ്പാലിറ്റികള്‍ക്കും നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്നുള്ള റവന്യൂ അധികാരിയില്‍ നിന്നും ലഭിച്ച സാക്ഷ്യപത്രം എന്നിവ സഹിതം കൃത്യസമയത്ത് എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ ഹാജരാകണം. തപാല്‍ മുഖേനയുള്ള അറിയിപ്പ് ലഭിക്കാത്തവര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422256.

Share: