മാനസികമായ കഴിവു പരിശോധന ( Mental Ability Test )

3078
0
Share:

വിവേചനശേഷി, സംഖ്യാവബോധം, ക്ളാ൪ക്കു ജോലിക്കാവശ്യമായ മറ്റു ബുദ്ധിപരമായ കഴിവുകള്‍ എന്നിവ പരീക്ഷിക്കുന്ന ചോദ്യങ്ങളാണ് ഈ വിഭാഗത്തില്‍.  ഒബ്ജക്റ്റീവ് മാതൃകയിലുള്ള 15  മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ടാകും. ശരിയായ പരിശീലനത്തിലൂടെ മുഴുവന്‍ മാര്‍ക്കും നേടാവുന്നതാണ്.

 

ദ്യോഗാര്‍ത്ഥിയുടെ മനസിന്‍റെ  നിരീക്ഷണശേഷിയും വസ്തുതകളോടുള്ള സമീപനരീതിയും അളക്കുന്ന മാനസികമായ കഴിവു പരിശോധന (Mental Ability Test) യാണ് കേരള പബ്ലിക് സര്‍വിസ് കമ്മീഷ൯ നടത്തുന്ന എല്‍ .ഡി.ക്ലാര്‍ക്ക് പരീക്ഷയുടെ ഒന്നാം ഭാഗം. ഒബ്ജക്റ്റീവ് മാതൃകയിലുള്ള 15 മാര്‍ക്കിന്‍റെ ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ഈ വിഭാഗത്തിലെ അപരിചിതവും സങ്കീര്‍ണവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെങ്കില്‍ പരീക്ഷയ്ക്ക് വളരെ മുന്‍പുതന്നെ പരീക്ഷാര്‍ത്ഥി കഠിന പരിശ്രമം ചെയ്യേണ്ടതുണ്ട്.

മാനസികമായ കഴിവുകള്‍ പരീക്ഷിക്കുന്ന ഈ വിഭാഗത്തിലെ ചോദ്യങ്ങള്‍ മിക്കതും സാധാരണ പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം തികച്ചും അപരിചിതമായിരിക്കും. യുക്തിപൂര്‍വ്വമായ നിരീക്ഷണം, വളരെപെട്ടെന്ന് ശരിയായ അനുമാനത്തിലെത്തിചേരുവാനുള്ള കഴിവ്, ചോദ്യങ്ങളിലെ വസ്തുതകളുടെ സാമ്യതയും വ്യത്യസ്തതയും തിരിച്ചറിയുവാനുള്ള ശേഷി എന്നിങ്ങനെ പരീക്ഷാ൪ത്ഥിയുടെ മനസ്സിന്‍റെ വിവിധ കഴിവുകളെ അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തിലുണ്ടാകുക. അല്പം സാമാന്യ ബുദ്ധിയും നല്ല തയ്യാറെടുപ്പുമുണ്ടെങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ട ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.  മാനസിമായ ശേഷി അളക്കുന്നതും എസ്.എസ്.എല്‍.സി നിലവാരത്തിലുള്ള പരീക്ഷാര്‍ത്ഥിക്ക് തികച്ചും സങ്കീര്‍ണ്ണമെന്ന്‍ തോന്നുന്ന ചോദ്യങ്ങളടങ്ങുന്നതുമായ ഈ വിഭാഗത്തിന്‍റെ ഉത്തരം നിര്‍ദിഷ്ട സമയത്തിനുള്ളില്‍ കണ്ടെത്തുവാന്‍ പരീക്ഷാര്‍ത്ഥി ആദ്യം ചെയ്യേണ്ടത് ഇത്തരം ചോദ്യങ്ങളുമായി നല്ല പരിചയം സൃഷ്ടിക്കുക എന്നതാണ്.  പരീക്ഷയ്ക്കുമുമ്പ് ഇത്തരം ചോദ്യങ്ങളുമായി നിരന്തരം ഇടപഴകുന്ന ഒരു ഉദ്യോഗാര്‍ത്ഥിക്ക് പരീക്ഷാഹാളില്‍വെച്ച് ഏതു സങ്കീര്‍ണമായ ചോദ്യത്തിന്‍റെയും ഉത്തരം ഒറ്റ നോട്ടത്തില്‍ത്തന്നെ കണ്ടെത്തുവാന്‍ കഴിയും.

ഭാഷാപരവും, ഗണിതശാസ്ത്രപരവുമായ സിദ്ധാന്തങ്ങള്‍ കൂട്ടിക്കുഴച്ചുക്കൊണ്ടുള്ളവയും ചിത്രങ്ങളുടെയും, വസ്തുതകളുടെയും സാമ്യതയും, വൈരുദ്ധൃങ്ങളും കണ്ടെത്താനുള്ളവയായിരിക്കും ഈ വിഭാഗത്തില്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ മിക്കവയും. ഭാഷയുടെയും ഗണിതശാസ്ത്രത്തിന്‍റെയും മറ്റു വിജ്ഞാനശാഖകളുടെയും അടിസ്ഥാന നിയമങ്ങളും സാന്ദര്‍ഭിക പ്രസക്തിയും മാനദണ്ഢങ്ങളും ഒരു നിമിഷം കൊണ്ട് ഓര്‍മിച്ചെടുക്കാനും തന്നിരിക്കുന്ന ചിത്രങ്ങളിലെ സാമ്യതയും വൈരുദ്ധൃവും ഒരു നിമിഷംകൊണ്ട് കണ്ടെത്തുവാനുള്ള ശേഷിമുന്‍കൂട്ടിആര്‍ജ്ജിക്കുകയാണെങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ട ചോദ്യങ്ങളുടെ ഉത്തരം ഒരു കടം കഥയ്ക്ക് ഉത്തരം പറയുന്ന ലാഘവത്തോടെ കണ്ടെത്തുവാന്‍ കഴിയും. യുക്തിബോധം, കാര്യകാരണങ്ങളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുവാനുള്ള കഴിവ്, വാക്കുകളുടെയും, അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും, പ്രത്യക്ഷമല്ലാത്ത സ്വഭാവം, എളുപ്പത്തില്‍ കണ്ടെത്തുവാനുള്ള ബുദ്ധിശക്തി, വാക്കുകള്‍ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളെ കണ്ടെത്തുവാനുള്ള കഴിവ് എന്നിവ ഈ പരീക്ഷക്ക് പങ്കെടുക്കുന്ന പരീക്ഷാര്‍ത്ഥി നേടിയിരിക്കണം. എല്‍.ഡി.ക്ലാര്‍ക്കു പരീക്ഷയുടെ ഒന്നാം വിഭാഗമായ ‘മെന്‍റല്‍ എബിലിറ്റി ടെസ്റ്റില്‍’ ചോദിക്കാവുന്ന ചോദ്യങ്ങള്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവ ആയിരിക്കും.

  1. വെര്‍ബല്‍ അനാളജീസ് (Verbal Analogies)

അക്ഷരങ്ങളുടെയും വാക്കുകളുടെയും സാമ്യത കണ്ടെത്തുവാനുള്ള ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തിലുണ്ടായിരിക്കുക.  പരസ്പര ബന്ധമുള്ള രണ്ടക്ഷരമോ, വാക്കോ ആദ്യം തരികയും രണ്ടാമത് ഒരു വാക്കോ അക്ഷരമോ തന്ന്‍ ആദ്യ പകുതിയില്‍ തന്നിരിക്കുന്ന അക്ഷരങ്ങളുടെ അല്ലെങ്കില്‍ വാക്കുകളുടെ സാദൃശ്യത്തെ അടിസ്ഥാനമാക്കി രണ്ടാം പകുതിയില്‍ വിട്ടുപോയ വാക്ക് അഥവാ അക്ഷരം കണ്ടെത്തുകയാണ് വേണ്ടത്.

വെര്‍ബല്‍ അനാളജിയെ പൊതുവെ പദങ്ങളുടെ സാദൃശ്യം കണ്ടെത്തേണ്ടവ (Word Analogies), അക്ഷരങ്ങളുടെ സാദൃശ്യം കണ്ടെത്തേണ്ടവ (Alphabet Analogies) എന്നിങ്ങനെ രണ്ടായി തിരിക്കാം.  ഈ രണ്ടു വിഭാഗത്തിലും പെട്ട ഓരോ ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

     (a) Word Analogies

Green is to Grass as Sky is to?

(a) Yellow (b) Blue (c) Red (d) White

ഉത്തരം-b:

പച്ച നിറത്തിന് പുല്ലിനോടുള്ള ബന്ധമാണ് ചോദ്യത്തിന്‍റെ ആദ്യപകുതിയില്‍ പറയുന്നത്.  അതുകൊണ്ട് രണ്ടാം പകുതിയില്‍ പൂരിപ്പിക്കേണ്ടത് ആകാശത്തിനു ബന്ധമുള്ള നിറമാണ്.  ആകാശത്തിന്‍റെ നിറം നീലയാണ്.  അതുകൊണ്ട് ഉത്തരം നീല (Blue) യെ പ്രതിനിധാനം ചെയ്യുന്ന അക്ഷരമായ ‘b’ ആണ്(ആകാശം. കറുത്തും ചുവന്നും ഇരിക്കാമല്ലോ എന്ന സംശയം പാടില്ല. പുല്ലിനും മറ്റു നിറങ്ങലുണ്ടാകാം.)

     (b) Alphabet Analogies

     ‘C’ is to ‘E’ as ‘F’ is to

(a) H   (b)   J (c) K (d) M

ഉത്തരം: a.

ഈ ഉത്തരം കിട്ടിയത് ഇങ്ങനെയെന്നു നോക്കാം. അക്ഷരമാലയില്‍ ‘C’കഴിഞ്ഞുള്ള അക്ഷരം ‘D’ ആണ്. ഇവിടെ ആദ്യപ്രസ്താവനയില്‍ ‘C’കഴിഞ്ഞ് ഒരക്ഷരം വിട്ട് ‘E’ നല്‍കിയിരിക്കുന്നു.  അതുകൊണ്ട് രണ്ടാം പകുതിയില്‍ ‘F’കഴിഞ്ഞ്ഒരക്ഷരം വിട്ടിട്ടുള്ള  അക്ഷരം ‘H’ എഴുതണം.  വാക്കുകളുടെ സാമ്യത (Word Analogies)  കണ്ടെത്തുവാനുള്ള വിഭാഗത്തില്‍  താഴെപ്പറയുന്ന സാമ്യതകളായിരിക്കും സാധാരണ ചോദിക്കുക:

(1) ഗുണപരമായ ബന്ധം (Qualitative relationship)

ഉദാ:  Water : Milk :: Air : ?

ഉത്തരം: Vapour

(2) നിദാനപരവും സ്വാധീനപരവുമായ ബന്ധം (Cause and effect relationship)

ഉദാ: Work : Fatigue :: Germ: ?

ഉത്തരം: Disease

` (3) തൊഴിലാളിയും ഉപകരണവുമായുള്ള ബന്ധം ( Tool and Worker relationship)

ഉദാ : Hammer : Carpenter :: Screwdriver : ?

ഉത്തരം: Mechanic

(4) ഉപകരണവും ഉപയോഗവുമായുള്ള ബന്ധം(Equipment and purpose relationship)

ഉദാ: Thermometer : Temperature :: Barometer: ?

ഉത്തരം : Air pressure

(5) പിന്തുടര്‍ച്ചാബന്ധം (Sequential relationship)

ഉദാ: November : December :: Sunday: ?

ഉത്തരം: Monday

(6) അടയാളവുമായുള്ള ബന്ധം (Symbol relationship)

ഉദാ: Green light : Move :: Red light: ?

ഉത്തരം: Stop

(7) സമയവുമായുള്ള ബന്ധം (Time relationship)

ഉദാ: Morning : Evening :: Hour:?

ഉത്തരം:Minute

അക്ഷരങ്ങളുടെ സാദൃശ്യം(Alphabet Analogies) കണ്ടെത്തുവാനുള്ള വിഭാഗത്തില്‍ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വിവിധ രീതിയില്‍ ബന്ധപ്പെടുത്തി ചോദിക്കാം.

II പരമ്പര പൂര്‍ത്തിയാക്കല്‍

(Series Completion)

അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പരമ്പര പൂര്‍ത്തിയാക്കുന്ന ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുക. അക്ഷരങ്ങളും അക്കങ്ങളും ഒരു പ്രത്യേക രീതിയില്‍ ക്രമീകരിച്ചു കൊണ്ടുള്ള ചോദ്യങ്ങളാണിവ.   താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.

(a) Letter Series (അക്ഷരങ്ങളുടെ പരമ്പര പൂര്‍ത്തിയാക്കല്‍)

(1) BDFH?

ഉത്തരം: J

( അക്ഷരമാലയിലെ ഓരോ അക്ഷരവും വിട്ടുള്ള അക്ഷരങ്ങള്‍ നല്‍കിയിരിക്കുന്നു.  അതിനാല്‍ ‘H’ കഴിഞ്ഞ് ഒരക്ഷരം വിട്ട് ‘J’ വരുന്നു)

(2) SVYB?

ഉത്തരം: E

( അക്ഷരമാലയിലെ രണ്ടക്ഷരങ്ങള്‍ വീതം വിട്ടിട്ടുള്ള അക്ഷരങ്ങള്‍ നല്‍കിയിരിക്കുന്നു.  അതിനാല്‍ ‘B’കഴിഞ്ഞ് രണ്ടക്ഷരം വിട്ടുള്ള അക്ഷരമായ ‘E’ ആണ് ഉത്തരം.

(2) Numerical Series(അക്കങ്ങളുടെ പരമ്പര പൂര്‍ത്തിയാക്കല്‍)

(1) 7, 9, 13, ?

`ഉത്തരം: 21.(2,4,8 എന്ന ക്രമത്തില്‍ സംഖൃ വര്‍ദ്ധിക്കുന്നു).

` (2) 285,  253,  221, 189, ?

ഉത്തരം: 157 (ഓരോ പ്രാവശ്യവും 32 വീതം കുറയുന്നു)

III Verbal Classification ( പദങ്ങളുടെ തരംതിരിക്കല്‍ )

അക്ഷരങ്ങളുടെയും വാക്കുകളുടെയും മറ്റും സാമ്യത കണ്ടെത്തുകയും അവയുമായി ബന്ധപ്പെടാത്തവ ഏതെന്നു കണ്ടുപിടിക്കുകയുമാണ്‌ ഈ വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്.  വാക്കുകളുടെ അര്‍ത്ഥം, സ്വഭാവം,  അക്ഷരങ്ങളുടെ സ്ഥാനം, സ്വരാക്ഷരങ്ങള്‍ കൊണ്ടും, വ്യഞ്ജനാക്ഷാരങ്ങള്‍ കൊണ്ടും തുടങ്ങുന്ന വാക്കുകള്‍, അക്ഷരമാലാ ക്രമത്തിലുള്ള അക്ഷരങ്ങളുടെ സ്ഥാനം എന്നിവ ഈ വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ ഉള്‍പ്പെടും. താഴെകൊടുത്തിരിക്കുന്ന ഉദാഹരണങ്ങളില്‍ നിന്നും ഈ വിഭാഗത്തിലുള്ള ചോദ്യങ്ങളുടെ സാമാന്യസ്വഭാവം മനസ്സിലാക്കാം.

Find the odd one in the following

(1) (a) letter                   (b) box

(c) book                      (d) orange

ഉത്തരം: d

(2) (a) When                   (b) Who

(c) Whom                    (d) Whose

ഉത്തരം: a

(When സമയത്തെയും മറ്റുള്ളവയെല്ലാം വ്യക്തിയെയും പരാമര്‍ശിക്കുന്നു.)

പൊതുവിജ്ഞാനം, ഭാക്ഷാവിജ്ഞാനം, സാമാന്യജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും Find the odd one in the following എന്ന വിഭാഗത്തില്‍ ചോദിക്കാവുന്നതാണ്.  താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.

Find the odd-man out

(1) (a) Navigator                (b) Pilot

(c) Sailor                          (d) Narrator

ഉത്തരം: d.

(Narrator എന്ന പദം ഒഴികെയുള്ളതെല്ലാം ഓരോ തരത്തിലുള്ള വാഹനമോടിക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്)

(2) (a) Vaseline                 (b) Quinine

(c) Rubber                      (d) Resin

ഉത്തരം:a.

(Vaseline ഒരു പെട്രോളിയം ഉല്പന്നവും മറ്റുള്ളവ മരങ്ങളില്‍ നിന്നുള്ള ഉല്പന്നവുമാണ്)

(3) (a) Truck                   (b) Cart

(c) Sledge                   (d) Bicycle

ഉത്തരം:c

(നാലെണ്ണവും നാലുരീതിയിലുള്ള വാഹനമാണെങ്കിലും ഇതില്‍ sledge ചക്രങ്ങളില്ലാത്ത വാഹനമാണ്.)

(4) (a) Lux                    (b) Pears

(c) Hamam                  (d) Sunlight

ഉത്തരം: d

(Sunlight മാത്രമാണ് വാഷിംഗ്സോപ്പ്)

IV Coding and Decoding (കോഡിംഗ് & ഡീകോഡിംഗ്)

അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിച്ചുള്ള കോഡിംഗ് രീതിയാണ് ഈ വിഭാഗം ചോദ്യങ്ങളിലുള്ളത്.  അക്ഷരങ്ങളുടെ സാമ്യത ഉപയോഗിച്ചുള്ള അനാളജിക്കല്‍ ലെറ്റര്‍ കോഡിംഗ് (Analogical Letter Coding), അക്കങ്ങള്‍ ഉപയോഗിച്ചുള്ള അനാളജിക്കല്‍ കോഡിംഗ് വിത്ത്‌ ന്യൂമറിക്കല്‍ ഡിജിറ്റ്‌സ്(Anaalogical Coding Numerical Digits) എന്നിങ്ങനെ ഈ വിഭാഗത്തെ രണ്ടായി തിരിക്കാം.

Analogical Letter Coding

SPTFA is coded as BLADE, how will you code BALE

ഉത്തരം:STPA (S=B, P=L, T=A, F=D, A=E അതിനാല്‍ BALE =STPA)

Analogical coding with numerical digits:-

If MINJUR is coded as 312547 and SHANTHI is coded as 8129416, then SUJATHA can be coded as

ഉത്തരം:8452412

V. റിലേഷന്‍ഷിപ്പ്ടെസ്റ്റ്  (Relationship test)

തന്നിരിക്കുന്ന പ്രസ്താവനകളിലെ ബന്ധങ്ങളെ അടിസ്ഥാനമാക്കി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ഉദാ: ‘A’ is the brother of ‘B’

‘C’ is the sister of ‘A’

‘D’ is the brother of ‘E’

‘E’ is the brother of ‘B’

Who is the uncle of ‘D’

ഉത്തരം:A (പ്രസ്താവനയനുസരിച്ച് E യും, D യും സഹോദരങ്ങളാണ്. ഇവര്‍ B യുടെ  മക്കളാണ്.B യുടെ സഹോദരനാണ് A. അതുകൊണ്ട് D യുടെ അമ്മാവന്‍ A യാണ്.

VIസംഖ്യാവബോധം  (Numerical Ability Test)

എത്രമാത്രം വേഗതയിലും കൃത്യമായും കണക്കു കൈകാര്യം ചെയ്യുവാന്‍ പരീക്ഷാര്‍ത്ഥിക്കു കഴിയും എന്നു പരിശോധിക്കുകയാണ് സംഖ്യാവബോധ പരീക്ഷ (Numerical Ability Test)കൊണ്ടുദ്ദേശിക്കുന്നത്. എസ്.എസ്എല്‍.സി നിലവാരത്തിലുള്ളതും, ഗണിതശാസ്ത്രത്തിലെ പ്രാഥമിക തത്വങ്ങളായ സംഖ്യകള്‍, സംഖ്യകളുടെ സ്വഭാവ ധര്‍മ്മങ്ങള്‍, ഭിന്ന സംഖ്യകള്‍, ശതമാനം കണ്ടെത്തല്‍, നീളം, ഭാരം, ചുറ്റളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തിലുണ്ടായിരിക്കുക. ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഈ വിഭാത്തില്‍പ്പെട്ട ചോദ്യങ്ങള്‍ക്ക് വളരെ എളുപ്പം ഉത്തരം കണ്ടെത്താന്‍ കഴിയും.

VII. ക്ലറിക്കല്‍ ആപ്റ്റിറ്റൂഡ്  (Clerical Aptitude)

പരീക്ഷാര്‍ത്ഥിയുടെ നിരീക്ഷണശേഷി അളക്കുന്ന ഒരു വിഭാഗമാണ് ക്ലറിക്കല്‍ ആപ്റ്റിറ്റൂഡ് ടെസ്റ്റ് (Clerical Aptitude Test) ഒരു വിലാസമോ, ഒരു പിന്‍കോഡുമോ അതുമല്ലങ്കില്‍ ഒരു സംഖ്യയോ തന്നിട്ട് അതിനു താഴെ തന്നിരിക്കുന്ന നാലുത്തരങ്ങളില്‍ നിന്ന് ആദ്യം തന്നിരിക്കുന്ന പേരിന്‍റെയോ വിലാസത്തിന്‍റെയോ സംഖ്യയുടെയോ ശരിയായ പകര്‍പ്പ് കണ്ടെത്തുകയാണ് പരീക്ഷാര്‍ത്ഥി ചെയ്യേണ്ടത്. താഴെക്കാണുന്ന ഉദാഹരണം നോക്കുക.

(1) Narayana Menon

Nishant Villa

Jalvihar Colony

Raipur(MP)

(a) Narayana Menon                   (b) Narayana Menon

Nisahant Villa                                    Nishant Villa

Jalvihar Colony                                 Jalvihar Colony

Raipur(MP)                                       Raipur(MP)

(c) Narayaina Menon                   (d) Narayana Menon

Nishaant Villa                         Nishant Villai

Jalavihar Colony                      Jalavihar Colony

Raipur(MP)                          Raipor(MP)

ഉത്തരം. b

(2) Chandigarh-141005

(a) Chandigarh – 1410005

(b) Chandygarh – 1401005

(c) Chandigarh – 141005

(d) Chandigarhe – 141050

ഉത്തരം. C

(3) Shiva Shankara Pillai

(a) Shiv Shankara Pillai   (b) Shiva Shankara Pillai

(c) Shivashankar Pillai    (d) Shival Sankara Pillai

ഉത്തരം:b

(4) 975842

(a) 957842  (b) 975482

(c) 978542  (d) 975842

ഉത്തരം: d

മാനസികമായ കഴിവു പരിശോധന എന്ന വിഭാഗത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മാതൃകാ പരീക്ഷയിൽ   ( Mock Exam )   ചേര്‍ത്തിരിക്കുന്നത്.  ഇത്തരത്തിലുള്ള കൂടുതല്‍ ചോദ്യങ്ങളും ഉത്തരവും പരീക്ഷിച്ചുനോക്കുന്നതിലൂടെ   ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവ് വർധിപ്പിക്കാൻ കഴിയും. പരീക്ഷയിൽ മുന്നിരയിലെത്താൻ അത് സഹായിക്കുമെന്നതിൽ തർക്കമില്ല.

Share: