എല്‍എല്‍ബിക്കാര്‍ക്ക് കരസേനയില്‍ അവസരം
കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ നിയമബിരുദധാരികൾക്കു അവസരം . ജെഐജി എൻട്രി സ്കീം 33-ാം ഷോർട്ട് സർവീസ് കമ്മീഷൻഡ് (എൻടി) കോഴ്സിലാണ് അവസരം.
അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ജഡ്ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
ഒഴിവ്: 8 (പുരുഷൻ 4, സ്ത്രീ-4).
പ്രായം: 2024 ജൂലൈ ഒന്നിന് 21-27.
യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). അപേക്ഷകർ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷനു യോഗ്യത നേടിയിരിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്.
ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി: നവംബർ 28
കൂടുതൽ അറിയാൻ : www.joinindianarmy.nic.in