ഗൈനക്കോളജി : സീനിയര്‍ റസിഡൻറ്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഒഴിവ്. 1
യോഗ്യത: MBBS.MS(O&G),DGO.DNB in concerned discipline/TC Registration.
വേതനം: 70,000.
ആറുമാസ കാലയളവിലേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
താല്‍പ്പര്യമുള്ളവര്‍ വയസ്സ്. യോഗ്യത. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 2 (ബുധന്‍) എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിൻറെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10:30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0484-2754000