സീനിയര്‍ റസിഡൻറ് : കരാര്‍ നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, ഓര്‍ത്തോപീഡിക്സ് വിഭാഗങ്ങളിലെ സീനിയര്‍ റസിഡൻറ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. ജൂലൈ 11ന് യഥാക്രമം രാവിലെ 11, 11.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലാണ് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ.
യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും.
പ്രായപരിധി: 40 വയസ്.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഹാജരാകണം.
വിവരങ്ങള്‍ക്ക് www.gmckolam.edu.in. ഫോണ്‍: 0474 2572574.




