സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കോഴിക്കോട് എന്‍ഐഇഎല്‍ഐടി, കെല്‍ട്രോണ്‍ നോളജ് സെൻററുകള്‍ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വിസ് സെൻറര്‍ (എന്‍സിഎസ്സി) എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് (സൈബര്‍ സെക്വാര്‍ഡ് വെബ് ഡെവലപ്‌മെൻറ് അസോസിയേറ്റ്) അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെൻററിലാണ് കോഴ്‌സ് നടക്കുക.
പ്രായപരിധി: 18-30.
മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, പ്ലസ്ടു പാസായ എസ്സി/എസ്ടി വിഭാഗത്തിലുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെൻററില്‍ എത്തണം.
ഫോണ്‍: 0495 2301772, 8590605275.






