ട്രേഡ്‌സ്മാൻ : അഭിമുഖം ജൂൺ 23 ന്
തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (ടൂ & ത്രീ വിലർ മെയിൻറനൻസ്, ഹൈഡ്രോളിക്‌സ്/പ്ലംബിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 23 ന് രാവിലെ 10 ന് കോളജിൽ നടത്തും.
ട്രേഡ്‌സ്മാൻ (ടു & ത്രീ വീലർ മെയിൻറനൻസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഐ.റ്റി.ഐ (ഡീസൽ മെക്കാനിക് മോട്ടോർ മെക്കാനിക്ക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റു & ത്രീ വീലർ മെയിന്റനൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ട്രേഡ്‌സ്മാൻ -(പ്ലംബിങ്/ഹൈഡ്രോളിക്‌സ്) തസ്തികയിലും ഒരു ഒഴിവുണ്ട്.
യോഗ്യത: ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്‌സ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in