ഹെല്‍പ്പര്‍ (കാര്‍പ്പന്റര്‍): ജോലി ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഹെല്‍പ്പര്‍ (കാര്‍പ്പന്റര്‍) തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ഏഴിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല).
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി, എന്‍ടിസി കാര്‍പ്പന്റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.