കേന്ദ്ര സർക്കാർ : 11409 ഒഴിവുകൾ

Share:

പത്താംക്ലാസ്‌/ തത്തുല്യ പരീക്ഷ വിജയിച്ച, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് കേന്ദ്ര ഗവണ്മെൻറിൻറെ വിവിധ മന്ത്രാലയങ്ങളിൽ അവസരം. മൾട്ടി ടാസ്‌കിങ്‌(നോൺ ടെക്‌നിക്കൽ) സ്‌റ്റാഫ്‌ –- എംടിഎസ്‌, ഹവിൽദാർ തസ്‌തികളിൽ നിയമനത്തിന്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.

ഇരുവിഭാഗത്തിലുമായി 11409 ഒഴിവുകളാണുള്ളത് . മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്‌ –-10880, ഹവിൽദാർ–-529 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.

കേന്ദ്ര സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഭരണഘടനാ സ്ഥാപനങ്ങൾ, സ്‌റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രിബ്രൂണലുകൾ തുടങ്ങിയവയിലാണ്‌ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫിൻറെ ഒഴിവുള്ളത്‌.

സെൻട്രൽ ബോർഡ്‌ ഓഫ്‌ ഇൻഡയറക്ട്‌ ടാക്‌സസ്‌ ആൻഡ്‌ കസ്‌റ്റംസ്‌(CBIC), സെൻട്രൽ ബ്യൂറോ ഓഫ്‌ നാർകോട്ടിക്‌സ്‌ (CBN) എന്നിവയിലാണ്‌ ഹവിൽദാർ ഒഴിവ്‌. മിനിസ്‌റ്റീരിയൽ തസ്‌തികയാണിത്‌.

യോഗ്യത : പത്താംക്ലാസ്‌/ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം.
പ്രായം :18–-25 (എംടിഎസ്‌), 18–-27 (ഹവിൽദാർ).
കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ(ഹവിൽദാർ) എന്നിവയുണ്ടാവും.

കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ഏപ്രിലിൽ. കേരളവും കർണാടകവും ഉൾപ്പെടുന്ന റീജിയനിൽ കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തി കേന്ദ്രം. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷയിലും പരീക്ഷ എഴുതാം.

അപേക്ഷിക്കാനുള്ള അവസാന തീയതി:  ഫെബ്രുവരി 17.

വിശദവിവരങ്ങൾക്ക്‌:  https://ssc.nic.in

Share: