നാഷണൽ ആയുഷ് മിഷനിൽ നിയമനം

Share:

മലപ്പുറം : നാഷണൽ ആയുഷ് മിഷൻറെ കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മെഡിക്കൽ ഓഫീസർ (ആയുർവേദം), മൾട്ടിപർപ്പസ് വർക്കർ, ആയുർവേദ തെറാപ്പിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കാണ് നിയമനം.

അപേക്ഷ ജൂലൈ നാലിന് മുമ്പായി ഗവ. ഹോമിയോ കാൻസർ കെയർ സെൻറർ വണ്ടൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻറെ ഓഫീസിൽ എത്തിക്കണം.

പ്രായം: 40 വയസ്സിൽ കവിയരുത്.

കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Share: