പ്രൊഫസര്‍ ഒഴിവുകളില്‍ നിയമനം
തൃശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്കൂള്‍ ഓഫ് ഫണ്ടമെൻറല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നീ സ്ഥലങ്ങളില്‍ ഒഴിവുള്ള പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്/റീഎംപ്ലോയ്മെൻറ്/കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകര്‍ വിശദമായ ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം രജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ ഫെബ്രുവരി ഇരുപതിനകം സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kuhs.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 0487-2207664, 2207650