അലഹബാദ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ : 570 ഒഴിവുകൾ

Share:

അലഹബാദ് യൂണിവേഴ്സിറ്റി വിവിധ പഠനവകുപ്പുകളിലും കേന്ദ്രങ്ങളിലും പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫസർ 66, അസോസിയറ്റ് പ്രൊഫസർ 157, അസി. പ്രൊഫസർ 327 എന്നിങ്ങനെ ആകെ 570 ഒഴിവാണുള്ളത്. യുജിസി നിബന്ധനയനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രൊഫസർ യോഗ്യത പിഎച്ച്ഡി.
സർവകലാശാല തലത്തിലൊ കോളേജുതലത്തിലൊ പത്ത് വർഷത്തെ അധ്യാപനപരിചയം.
നെറ്റ് അഥവാ തത്തുല്യ പരീക്ഷ ജയിക്കണം.
അല്ലെങ്കിൽ പിഎച്ച്ഡി. അസോസിയറ്റ് പ്രൊഫസർ യോഗ്യത പിഎച്ച്ഡി.
സർവകലാശാല തലത്തിലൊ കോളേജുതലത്തിലൊ എട്ട് വർഷത്തെ അധ്യാപനപരിചയം.
അസി. പ്രൊഫസർ യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നെറ്റ് അഥവാ തത്തുല്യ പരീക്ഷ ജയിക്കണം. അല്ലെങ്കിൽ പിഎച്ച്ഡി.
www.allduniv.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തിയതി മെയ് 22.
വിശദവിവരം : www.allduniv.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും

Share: