ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share:

തൃശൂര്‍ : കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2022-23ലെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ/എം.വി.എ, ബി.എഫ്.എ/ബി.വി.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

വിശദ വിരങ്ങള്‍  https://www.lalithkala.org/  ല്‍ ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’എന്ന വിലാസത്തില്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ സെപ്തംബര്‍ അഞ്ചിനകം ലഭിക്കണം.

Share: