ഡോക്ടർമാരെ നിയമിക്കുന്നു
തൃശൂർ ഇ-സഞ്ജീവനി ടെലി മെഡിസിൻ വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ എം പാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. 31/03/2022 വരെയുള്ള കാലയളവിലേക്കാണ് നിയമനം.
മെഡിസിൻ, സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, പൾമനോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് ആവശ്യം.
ഒരു ഡ്യൂട്ടിക്ക് 2000 രൂപ ഹോണറേറിയം ആയി ലഭിക്കും
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ സർവ്വീസ്, എൻ.എച്ച്.എം. എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനാകില്ല.
താല്പര്യമുള്ളവർ ഡിസംബർ 10ന് വൈകീട്ട് 5 മണിക്ക് മുൻപ് :https://forms.gle/TPdyfxDMzkL1mwHy8 എന്ന ലിങ്ക് വഴി അപേക്ഷ നൽകണം.
ഫോൺ: 9400589579