നേവിയിൽ പെർമനന്റ് കമ്മീഷൻഡ് ഓഫീസർ
പെർമനന്റ് കമ്മീഷൻഡ് ഓഫീസർ ആയി നേവിയിൽ പ്രവേശനം ലഭിക്കാൻ അവസരം.
2022 ജനുവരിയിൽ ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം തുടങ്ങും. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഓണ്‍ലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
ലോജിസ്റ്റിക്സ്/വർക്സ്
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻജി നിയറിംഗ് ബിരുദം.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ (പുരുഷൻ), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം.
കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എഡ്യൂക്കേഷൻ – രണ്ടു കണ്ണുകൾക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വർണാന്ധത/ നിശാന്ധത പാടില്ല.
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ 2021 ജൂണ്‍ – ഒക്ടോബർ മാസത്തിൽ ബാംഗളൂർ, ഭോപ്പാൽ, കോയന്പത്തൂർ എന്നിവിടങ്ങളിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുൾപ്പെട്ടതാണ് രണ്ടാം ഘട്ടം. തുടർന്നു വൈദ്യപരിശോധന.
ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിനു പങ്കെടുക്കുന്നവർക്കു തേഡ് എസി യാത്രാബത്ത നൽകും.
തുടക്കം, സബ്-ലഫ്റ്റനന്റ് റാങ്കിലായിരിക്കും
കൂടുതൽ വിവരങ്ങൾ https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.