കരിയർ കൗൺസിലർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിന്റെ ട്രാൻസ് ജെന്റർ വ്യക്തികൾക്ക് കരിയർ മാർഗ്ഗനിർദ്ദേശം നൽകുന്ന എക്കണോമിക് എംപവേർഡ് ഹബ് ഫോർ ട്രാൻസ് ജന്റേഴ്‌സ് പദ്ധതിയിലേക്ക് കരിയർ കൗൺസിലറേയും കമ്പ്യൂട്ടർ അസിസ്റ്റന്റിനേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഓരോ ഒഴിവുകൾ വീതമാണുള്ളത്.
പ്രായപരിധി 36 വയസ്.
ബിരുദാനന്തര ബിരുദവും കരിയർ ഗൈഡൻസിൽ രണ്ടുവർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയവുമുള്ളവർക്ക് കരിയർ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദവും ഡിസിഎ/പിജിഡിസിഎ/തത്തുല്യ യോഗ്യതയും ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തനപരിചയവുമാണ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത.
ബയോഡാറ്റ (ഇ-മെയിൽ, ഫോൺ നമ്പർ) 15ന് വൈകിട്ട് നാലിന് മുൻപ് സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ്, കെ.എൻ.ആർ.എ-120, റ്റി.സി. നമ്പർ-42/2565, റോട്ടറി ജംഗ്ഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ:0471-2352258. ഇ-മെയിൽ: keralasswb@yahoo.co.in