കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

Share:

കോഴിക്കോട്: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ടെക്‌നിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ബിരുദധാരികള്‍ക്കും മികച്ച തൊഴിലവസരങ്ങളിലേക്ക് വഴികാട്ടുന്ന സെമിനാര്‍ ഏപ്രില്‍ 2-ന് പത്ത് മണിക്ക് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് എന്‍.ഐ.ടിയിലെ സെൻറര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെൻറ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വിനയ് വി. പണിക്കര്‍ ക്ലാസ് നയിക്കും.

സൗജന്യമായി നല്‍കുന്നസെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/3h7m9azx എന്ന ലിങ്കില്‍ അല്ലെങ്കില്‍ QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907828369, 9495999783

Share: