ഡയറി പ്രമോട്ടര്‍; അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: കീരവികസന വകുപ്പ് 2020-21 സാമ്പത്തിക വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി യൂണിറ്റിലെ ഉദ്യോഗസ്ഥരെ സഹായിയ്ക്കുന്നതിന് ജില്ലയിലെ ചമ്പക്കുളം, വെളിയനാട് എന്നീ രണ്ട് ബ്ലോക്കുകളിലെയും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ “ഡെയറി പ്രമോട്ടർമാരായി” പ്രതിമാസം 7,500 രൂപാ ഇൻസെന്റീവോടെ എട്ട് മാസക്കാലയളവിലേയ്ക്ക് നിയോഗിയ്ക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ ചുരുങ്ങിയത് എസ്.എസ്.എൽ.സി പാസ്സായവരായിരിയ്ക്കണം. പ്രായം 18-50 ആയിരിയ്ക്കണം.

ഡെയറി പ്രമോട്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിയ്ക്കുന്നതാണ്.

നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ക്ഷീരവികസന വകുപ്പിന്റെ ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളില്‍ പ്രവർത്തിയ്ക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിയ്ക്കും.

അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂണ്‍ രണ്ട്.

അതാത് ബ്ലോക്കുകളിലെ അപേക്ഷകരുടെ അഭിമുഖം ആലപ്പുഴ കല്ലുപാലത്തിന് സമീപമുളള ക്ഷീരവികസന വകുപ്പ് ഡെപ്യട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

അപേക്ഷകർ അഭിമുഖത്തിൽ കൃത്യസമയത്ത് പ്രായം, വിലാസം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

ഇന്റർവ്യവിന് പങ്കെടുക്കുന്നതിന് അറിയിപ്പുകൾ നൽകുന്നതല്ല.

അഭിമുഖം ജൂണ്‍ 5ന് രാവിലെ 11 മണിമുതല്‍ നടക്കും.

Share: