വെസ്‌റ്റേണ്‍ കോള്‍ഫീള്‍ഡില്‍ അപ്രൻറിസ് ഒഴിവുകള്‍

Share:

വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡില്‍ കരാര്‍ അടിസ്ഥാനത്തിൽ ഗ്രാജുവേറ്റ് അപ്രൻറിസ്, ടെക്‌നീഷ്യന്‍ അപ്രൻറിസ് തസ്തികകളിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 303 ഒഴിവുകളാണുള്ളത് . ആകെയുള്ളതിൽ 101 എണ്ണം ഗ്രാജുവേറ്റ് അപ്രൻറിസ് ഒഴിവുകളാണ്.
ഒരു വര്‍ഷത്തേക്കാണ് നിയമനം.

യോഗ്യത: മൈനിങ്ങ് എന്‍ജിനീയറിങ്ങില്‍ ബി.ടെകി ബിരുദമുള്ളവര്‍ക്ക് ഗ്രാജുവേറ്റ് അപ്രൻറിസ്ഒഴിവിലേക്ക് അപേക്ഷിക്കാം. ടെക്‌നിക്കല്‍ അപ്രൻറിസ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മൈനിങ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുണ്ടായിരിക്കണം. 2017-ന് മുന്‍പ് കോഴ്‌സ് പാസായവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല.
സ്റ്റൈപ്പന്‍ഡ്: ഗ്രാജുവേറ്റ് അപ്രൻറിസ്-9,000 രൂപ,
ടെക്‌നിക്കല്‍ അപ്രൻറിസ്-8,000 രൂപ.
www.westerncoal.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: മേയ് 19
കൂടുതല്‍ വിവരങ്ങള്‍ www.westerncoal.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: