കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

Share:

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ഡി.സി/ പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ്, മലയാളം ഡിറ്റിപി യില്‍ കമ്പ്യൂട്ടര്‍ കോഴ്‌സും പാസായിരിക്കണം.

2019 നവംബര്‍ 18 ന് 40 വയസില്‍ കൂടാന്‍ പാടില്ല.

നിയമനത്തിനായി അപേക്ഷിക്കുന്നവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  നവംബര്‍ 18 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ് ബില്‍ഡിംഗ്, പട്ടം (പി.ഒ), തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ ലഭ്യമാക്കേണ്ടതാണ്.

ഫോണ്‍ 9961477376

Share: