സ്‌പോക്കണ്‍ ഇംഗ്ലീഷ്: പരിശീലകരെ ആവശ്യമുണ്ട്

Share:

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷൻറെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്.

പരിശീലനം നടത്താന്‍ യോഗ്യതയുള്ളവരുടെ അപേക്ഷ ഒക്‌ടോബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കണം.

അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം.

ഫോണ്‍ : 0468 2221807

Share: