കേരള നവോത്ഥാനം : പൊതുവിജ്ഞാനം

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ മുൻപ് വന്നിട്ടുള്ള ചോദ്യങ്ങളും ശരിയുത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത് . ആവർത്തിച്ച് ചോദിക്കാറുള്ള , കേരള നവോത്ഥാനം സംബന്ധിച്ച ചോദ്യങ്ങൾ ഏതു പരീക്ഷക്കും പ്രതീക്ഷിക്കാവുന്നതാണ്. കൂടുതൽ ചോദ്യങ്ങളും ഉത്തരവും മാതൃകാ പരീക്ഷ ( https://careermagazine.in/category/mock-exam/psc-mock-exam/ ) എന്ന വിഭാഗത്തിൽ ചേർത്തിട്ടുണ്ട്. പഠിക്കുന്നതോടൊപ്പം സ്വന്തം കഴിവ് പരിശോധിക്കുന്നതിനും മാതൃകാ പരീക്ഷ (Mock Exam ) സഹായിക്കും.

1. കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ മാര്‍ഗ്ഗദര്‍ശി എന്നറിയപ്പെടുന്നത്?
a) സ്വാമി വാഗ്ഭടാനന്ദന്‍
b) വൈകുണ്ഠ സ്വാമി
c) അയ്യങ്കാളി
d) ബ്രഹ്മാനന്ദ ശിവയോഗി
Ans : b

2. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം?
a) 1843
b) 1846
c) 1850
d) 1853
Ans : d

3. താഴെപ്പറയുന്നവരില്‍ ആര്‍ക്കാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധമില്ലാത്തത്?
a) ആര്യ പള്ളം
b) ടി കെ മാധവന്‍
c) കെ കേളപ്പന്‍
d) കെ പി കേശവമേനോന്‍
Ans : a

4. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ആരുടെ നാടകമാണ്?
a) ജഗതി എൻ കെ ആചാരി
b) എൻ എൻ പിള്ള
c) തോപ്പിൽ ഭാസി
d) കെ ജി സേതുനാഥ്
Ans : c

5. എസ് എന്‍ ഡി പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റ്?
a) ശ്രീ നാരായണ ഗുരു
b) കുമാരനാശാന്‍
c) ഡോ. പല്‍പ്പു
d) ശിവദാസ അയ്യര്‍
Ans : c

6. സാമൂഹിക പരിഷ്കര്‍ത്താവായ വൈകുണ്ട സ്വാമിയുമായി ബന്ധമില്ലാത്തത് ഏത്?
a) മേല്‍മുണ്ട് സമരത്തിനു പ്രചോദനം നല്‍കി
b) മോക്ഷപ്രദീപം, ആനന്ദ സൂത്രം എന്നീ കൃതികള്‍ രചിച്ചു.
c) സമത്വ സമാജം എന്ന സംഘടന രൂപീകരിച്ചു
d) കന്യാകുമാരിയില്‍ സ്വമിത്തോപ്പില്‍ ജനിച്ചു
Ans : b

7. കേരള കര്‍ഷക ബന്ധ നിയമം ഏത് വര്‍ഷമായിരുന്നു?
a) 1963
b) 1967
c) 1957
d) 1969
Ans : d

8. ‘ഐക്യം’ എന്ന പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപരായിരുന്നത്?
a) ഹസ്സന്‍ കോയ
b) മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍
c) സീതി സാഹിബ്
d) വൈക്കം മുഹമ്മദ് ബഷീർ
Ans : c

9. ‘കേരള പത്രിക’യുടെ പത്രാധിപരായിരുന്നത്?
a) ചെങ്ങളത്ത് കുഞ്ഞിരാമ മേനോന്‍
b) ജി പി പിള്ള
c) കെ രാമകൃഷ്ണ പിള്ള
d) കെ ജി ശങ്കര്‍
Ans : a

10. ‘ജന്മവും കാണവും’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) കേരളത്തിന്‍റെ ദേശീയ ഉത്സവമായ ഓണം
b) കേരളത്തില്‍ നിലനിന്നിരുന്ന ജന്മി കുടിയാന്‍ വ്യവസ്ഥ
c) കേരളത്തില്‍ നിലനിന്നിരുന്ന ഗോത്ര വര്‍ഗ്ഗ ആചാരം
d) കേരളത്തിലെ ജാതി വ്യവസ്ഥ
Ans : b

11. 1947 ല്‍ തിരുവിതാം കൂറില്‍ നിയമ നിര്‍മ്മാണ സഭയിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്?
a) അക്കാമ്മ ചെറിയാന്‍
b) അന്ന ചാണ്ടി
c) എ വി കുട്ടിമാളു അമ്മ
d) ലളിതാംബിക അന്തര്‍ജ്ജനം
Ans : a

12. വൈകുണ്ഠ സ്വാമി അറിയപ്പെട്ടിരുന്ന മറ്റൊരു പേര്?
a) ആനന്ദ സ്വാമി
b) ഗൌഡ പാദ സ്വാമി
c) പദ്മ പാദസ്വാമി
d) മുത്തുക്കുട്ടി സ്വാമി
Ans : d

13. കേശവന്‍ ആശാന്‍ ‘സുജനാനന്ദിനി’ പത്രം ആരംഭിച്ചത് എവിടെ നിന്നാണ്?
a) ചവറ
b) കോഴിക്കോട്
c) മയ്യനാട്
d) പറവൂര്‍
Ans : d

14. 1917 ല്‍ കോഴിക്കോട് തളിക്ഷേത്രത്തില്‍ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട നേതാവ്?
a) നാരായണ ഗുരു
b) സി കൃഷ്ണന്‍
c) ടി കെ മാധവന്‍
d) കെ കേളപ്പന്‍
Ans : b

15. 1905 ല്‍ സ്ഥാപിതമായ നായര്‍ സമുദായത്തിന്‍റെ സാമൂഹിക സംഘടന ?
a) കേരളീയ നായര്‍ സമാജം
b) നായര്‍ സര്‍വീസ് സൊസൈറ്റി
c) മലയാളി സഭ
d) അഖില കേരള നായർ ഫൗണ്ടേഷൻ
Ans : a

16. കേരള മുസ്ലീം ഐക്യ സംഘത്തിന്‍റെ സ്ഥാപകന്‍?
a) ഇ മൊയ്തു മൌലവി
b) വക്കം അബ്ദുല്‍ ഖാദര്‍ മൌലവി
c) മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍
d) മൊയ്തീന്‍ കോയ

Ans : a

17. വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്നത്?
a) ശ്രീ മൂലം തിരുനാള്‍
b) സേതുലക്ഷ്മി ഭായ്
c) റാണി ഗൌരി പാര്‍വ്വതി ഭായ്
d) ശ്രീ ഉത്രാടം തിരുനാൾ
Ans : a

18. സാമൂഹിക പ്രസക്തിയുള്ള ‘കരുണ’ എന്ന പദ്യം രചിച്ചത്?
a) കുമാരനാശാന്‍
b) വള്ളത്തോള്‍
c) വൈലോപ്പിള്ളി ശ്രീധരമേനോന്‍
d) ജി ശങ്കരക്കുറുപ്പ്
Ans : a

19. ‘ചെമ്മീൻ’  രചിച്ചത്?
a) വള്ളത്തോള്‍
b) തകഴി ശിവശങ്കരപ്പിള്ള
c) ഉള്ളൂര്‍
d) കെ ജി സേതുനാഥ്
Ans : b

20. ക്വിറ്റ്ഇന്ത്യ സമരത്തിലും സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനത്തിലും പങ്കെടുത്ത കെ പി സി സി പ്രസിഡന്‍റ് ആയ വനിത?
a) ഫാത്തിമാ ബീവി
b) കുട്ടിമാളു അമ്മ
c) ക്യാപ്റ്റന്‍ ലക്ഷ്മി
d) നഫീസത്ത്‌ ബീവി
Ans : b

21. ശ്രീലങ്കയുടെ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
a) മദര്‍ തെരേസ
b) വി പി മേനോന്‍
c) ശ്രീ നാരായണ ഗുരു
d) മന്നത് പത്മനാഭന്‍
Ans : c

22. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കര്‍ത്താവ്‌?
a) ബ്രഹ്മാനന്ദ ശിവയോഗി
b) വാഗ്ഭടാനന്ദന്‍
c) വൈകുണ്ട സ്വാമികള്‍
d) അയ്യാഗുരു
Ans : a

23. ഉണരുവിന്‍, അഖിലേശ്വരനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍ എന്ന പ്രശസ്തമായ സന്ദേശം ആരുടെതാണ്?
a) വൈകുണ്ട സ്വാമികള്‍
b) വാഗ്ഭടാനന്ദന്‍
c) ശ്രീ നാരായണ ഗുരു
d) ചട്ടമ്പി സ്വാമികള്‍
Ans : b

24. താഴെപ്പറയുന്നവയില്‍ കുമാരനാശാന്‍റെ രചന അല്ലാത്തത്?
a) നളിനി
b) ദുരവസ്ഥ
c) പിംഗല
d) കരുണ
Ans : c

25. പന്മന ആശ്രമം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ശ്രീ നാരായണ ഗുരു
b) സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ
c) ചട്ടമ്പി സ്വാമികള്‍
d) കുമാരനാശാന്‍
Ans : c 

  • കരിയർ ടീം  
TagsQA
Share: