ഉച്ചാരണത്തിലെ പാകപ്പിഴകള്‍

Share:
Interview tips
  • പ്രൊഫ. ബലറാം മൂസദ്‌

ഭാഷാപണ്ഡിതന്മാര്‍ പല തവണ പരാമര്‍ശിക്കാറുള്ളതാണ് Mother tongue interference എന്ന പ്രതിഭാസം.
മറ്റൊരു ഭാഷ പഠിക്കുമ്പോള്‍ നമ്മുടെ മാതൃഭാഷാജ്ഞാനം അതില്‍ ഇടങ്കോലിടുന്ന പതിവിനെയാണിത് സൂചിപ്പിക്കുന്നത്. മാതൃഭാഷയില്‍നിന്നു വളരെ വ്യത്യസ്തമായ ഒരു ഭാഷ പഠിക്കുമ്പോഴാണ് ഇത് ഒരു വലിയ പ്രശ്നമായി മാറുന്നത്. ഇംഗ്ലീഷ് പഠിക്കുന്ന മലയാളികള്‍ ഈ വകുപ്പില്‍പ്പെടുന്നു.

മാതൃഭാഷയിലില്ലാത്ത വാചകഘടന, മാതൃഭാഷയിലില്ലാത്ത പ്രയോഗരീതികള്‍, മാതൃഭാഷയിലില്ലാത്ത ശബ്ദങ്ങള്‍ ഇവയെ അഭിമുഖീകരിക്കുമ്പോള്‍ അവയെ അല്പമൊന്നു വളച്ചൊടിച്ച് മാതൃഭാഷയിലെ പതിവുമായി ഇണക്കിചേര്‍ക്കാനുള്ള പ്രവണതയാണ് വാസ്തവത്തില്‍ Mother tongue interference.

ഉദാഹരണത്തിന് ശബ്ദങ്ങളുടെ കാര്യമെടുക്കുക, ഇംഗ്ലീഷില്‍ had, mad, cat, എന്നൊക്കെയുള്ള പദങ്ങളില്‍ വരുന്ന vowel sound മലയാളത്തിലെ ‘അ’ ‘എ’ എന്നിവ കൂടിച്ചേര്‍ന്ന ഒന്നാണ്.

അത്തരം ഒരു vowel sound മലയാളത്തിലില്ല. അതുകൊണ്ട് അതിനെ വളച്ചൊടിച്ച് ‘ആ’ എന്ന sound ആക്കി മാറ്റുന്ന പ്രവണത നമ്മിലുണ്ട്.

അങ്ങിനെ ‘man’ ‘മാനാ’യിത്തീരുന്നു; bag ‘ബാഗാ’യിത്തീരുന്നു.

ഇതുപോലെ ‘r’ എന്ന ഇംഗ്ലീഷ് consonantന്‍റെ കാര്യമെടുക്കുക.

മിക്കവാറും ഇംഗ്ലീഷ് പദങ്ങളില്‍ ഇതിന് ഉച്ചാരണമില്ല. ‘park’ എന്ന ഇംഗ്ലീഷ് പദം ഉച്ചരിക്കേണ്ടത് ‘പാക്ക്’ എന്നാണ്. പക്ഷെ നമ്മളിതിനെ മലയാളമോഡലില്‍ ‘പാര്‍ക്ക്‌’ എന്ന് ഉച്ചരിക്കുന്നു.

ഒരു നിലക്ക് പറഞ്ഞാല്‍ നമ്മള്‍ മലയാളികള്‍ ഇക്കാര്യത്തില്‍ എത്രയോ ഭേദമാണ്.
World (വേള്‍ഡ്) എന്ന പദം ‘വറള്‍ഡ്’ എന്നുച്ചരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. The world map in the girls school was torn by the girls എന്ന വാചകം ദ വറള്‍ഡ് മേപ് ഇന്‍ ദ ഗറള്‍സ് സ്കൂള്‍ വാസ് ടൊറണ്‍ ബൈ ദ ഗറള്‍സ് എന്നു വായിച്ച കഥ പ്രസിദ്ധമാണ്.

( തുടരും)

Share: