നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ 101 ഒഴിവ്‌

Share:

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്‌ വിവിധ വിഭാഗങ്ങളില്‍ 101 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്‌ട്രമെന്റേഷന്‍, കെമിക്കല്‍ ലാബ്‌, സേഫ്‌റ്റി സിവില്‍, ഐടി മെറ്റീരിയല്‍സ്‌, എച്ച്‌.ആര്‍. ലീഗല്‍, കമ്പനി സെക്രട്ടറിയേറ്റ്‌, ഫിനാന്‍സ്‌ ആന്‍ഡ്‌ അക്കൗണ്ട്‌സ്, മെഡിക്കല്‍ ഫാര്‍മസി വിഭാഗങ്ങളിലാണ്‌ അവസരം. എന്‍ജിനീയര്‍, മാനേജര്‍, ഡപ്യൂട്ടി മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്‌റ്റന്റ്‌ മാനേജര്‍, സീനിയര്‍ കെമിസ്‌റ്റ്, മെറ്റീരിയല്‍സ്‌ ഓഫീസര്‍, കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍, ഡപ്യൂട്ടി സി.എം.ഒ ഓഫീസര്‍ തുടങ്ങിയ തസ്‌തികകളിലാണ്‌ അവസരം.
വിഭാഗം, യോഗ്യത എന്നിവ ചുവടെ.
കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്‌ട്രമെന്റേഷന്‍, സിവില്‍, മെറ്റീരിയല്‍സ്‌: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്‌/ബിഇ/ബിഎസ്സി എന്‍ജിനീയറിങ്‌/എഎംഐഇ.

സേഫ്‌റ്റി: കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ വിഷയത്തില്‍ ബിടെക്‌/ബിഇ/ബിഎസ്‌ സി എന്‍ജിനീയറിംഗ്‌ കൂടാതെ ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റിയില്‍ ഡിപ്ലോമയും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: ബിടെക്‌/ബിഇ/ബി.എസ്‌.സി എന്‍ജിനീയറിംഗ്‌/എഎംഐ.ഇ./എം.സിഎ

ഹ്യൂമന്‍ റിസോഴ്‌സസ്‌: എം.ബി.എ/ഇന്‍ഗ്രേറ്റഡ്‌ എംബിഎ അല്ലെങ്കില്‍ എച്ച്‌ആര്‍എം പേഴ്‌സനല്‍ മാനേജമെന്റ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സില്‍ രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമ/പിജി

ലീഗല്‍: നിയമബിരുദം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ്‌ എല്‍.എല്‍.ബി

കമ്പനി സെക്രട്ടറിയേറ്റ്‌: സിഎസ്‌ ക്വാളിഫൈ ചെയ്‌തവരാകണം. ഐസിഎസ്‌ഐ അസോഷ്യേറ്റ്‌ ഫെല്ലോ മെമ്പര്‍.

ഫിനാന്‍സ്‌ ആന്‍ഡ്‌ അക്കൗണ്ട്‌സ്: സിഎ/സിഎംഎ/ ഫിനാന്‍സില്‍ സ്‌പെഷലൈസേഷനോടുകൂടിയ എംബിഎ.
മെഡിക്കല്‍: എംബിബിഎസ്‌

ഫാര്‍മസി: ഫാര്‍മസി ബിരുദം.

അപേക്ഷാ ഫീസ്‌: സീനിയര്‍ മാനേജര്‍, ചീഫ്‌ മാനേജര്‍, കമ്പനി സെക്രട്ടറി-1000 രൂപ. മറ്റു തസ്‌തികകള്‍ക്ക്‌ 700 രൂപ. ഓണ്‍ലൈനായോ ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചോ ഫീസടയ്‌ക്കാം. എസ്‌ സി/എസ്‌ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.nationalfertilizers.com എന്ന വെബ്‌സൈറ്റ്‌ വഴി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 15

Share: