കേന്ദ്ര പോലീസ് സേന: അസിസ്റ്റൻറ് കമാന്‍ഡൻറ്

Share:

കേന്ദ്ര പോലീസ് സേനകളിലെ അസിസ്റ്റൻറ് കമാന്‍ഡൻറ് ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ.
അപേക്ഷകര്‍ 1994 ഓഗസ്റ്റ് രണ്ടിനും 1999 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ: https://www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി: മേയ് 20.
കൂടുതല്‍ വിവരങ്ങള്‍: https://upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

Share: